ആദ്യ കരട് — വാചകം പരിശോധിച്ചുകൊണ്ടിരിക്കുന്നു; “ചിത്രം ഉടൻ” എന്നു കാണുന്നവ താൽക്കാലിക ചിത്രങ്ങളാണ്.
ചുങ്കം

സ്ഥലങ്ങൾ · മറഞ്ഞ സ്ഥലം

ചുങ്കം

യാത്രക്കാർ ചരക്കിന് ചുങ്കം കൊടുത്തിരുന്ന അരണാട്ടുകരയിലെ പഴയ ചുങ്കത്തറകൾ; അവയിലൊന്നിന്റെ പേര് ഇന്നും ചുങ്കം ജംഗ്ഷനിൽ ബാക്കി.

Cochin Legislative Council (Kerala Legislative Assembly archive), 1939 · public domain · source

പഴയ അരണാട്ടുകരയിലേക്ക് ചരക്കുമായി വരുന്നവരും പോകുന്നവരും ഒരിടത്ത് നിർത്തി നികുതി കൊടുക്കണമായിരുന്നു. ആ സ്ഥലമാണ് ചുങ്കം.

രണ്ട് ചുങ്കങ്ങൾ

പുസ്തകം രണ്ടു ചുങ്കങ്ങളെക്കുറിച്ച് പറയുന്നു. വടക്കുകിഴക്കു ഭാഗത്തു നിന്ന് വരുന്നവരിൽ നിന്ന് ചുങ്കം പിരിച്ചിരുന്ന കാഞ്ഞാണി ചുങ്കം; തെക്കുപടിഞ്ഞാറു നിന്ന് വരുന്നവരിൽ നിന്ന് പിരിച്ചിരുന്ന, ലാലൂർ റോഡിൽ തൃശ്ശൂർ മുനിസിപ്പൽ അതിർത്തിയിലുണ്ടായിരുന്ന ലാലൂർ ചുങ്കം. ലാലൂർ ചുങ്കത്തിന്റെ അവസാന ചുമതലക്കാരൻ ചിറമേൽ പഞ്ഞൻ കുരിയ ആയിരുന്നുവെന്ന് പുസ്തകം പറയുന്നു.

കാഞ്ഞാണിയിൽ ഇന്ന് ആരും ചുങ്കം കൊടുക്കുന്നില്ല; പക്ഷേ പേര് ബാക്കിയായി. കാഞ്ഞാണി റോഡിലെ ആ സ്ഥലം ഇന്നും ചുങ്കം എന്നാണ് അറിയപ്പെടുന്നത്. അരണാട്ടുകരയിലെ അങ്ങാടികളെ — കിഴക്കേ അങ്ങാടി, വലിയങ്ങാടി, പടിഞ്ഞാറേ അങ്ങാടി തുടങ്ങിയവയെ — എണ്ണിപ്പറയുമ്പോൾ പുസ്തകം തുടങ്ങുന്നതും ഇവിടെ നിന്നാണ്.

ചുങ്കം കൊടുക്കുമ്പോൾ

ചുങ്കത്തറകളിൽ ചുമടുതാങ്ങികൾ ഉണ്ടായിരുന്നു — നിവർത്തി നാട്ടിയ രണ്ടു കല്ലുകൾക്കു മുകളിൽ ഒരാൾപ്പൊക്കത്തിൽ കുറുകെ വച്ച കൽപ്പലക. ചുമട്ടുകാർ ചരക്കുകെട്ട് അതിൽ ഇറക്കിവച്ചാണ് ചുങ്കം കൊടുത്തിരുന്നത്. പലരും ചുങ്കം കൊടുക്കാതെ കടന്നുപോകാൻ ശ്രമിച്ചിരുന്നുവെന്നും പുസ്തകം പറയുന്നു. ആനകൾക്കുപോലും ചുങ്കമുണ്ടായിരുന്നു; ആനപ്പുറത്ത് കയറിയിരുന്നോ, ചുങ്കക്കാരൻ അടുത്തെത്തുമ്പോൾ ആനയെ ഇളക്കിയോ പാപ്പാന്മാർ ചുങ്കത്തിൽ നിന്ന് രക്ഷപ്പെട്ടിരുന്നത്രേ.

രേഖകളിൽ

1939-ലെ ഒരു കൊച്ചി നിയമസഭാ രേഖയിൽ “ടോൾ ഗേറ്റിൽ നിന്ന് അരണാട്ടുകര ബസാറിലേക്കുള്ള” റോഡിനെപ്പറ്റി പരാമർശമുണ്ട്.

ചുങ്കപ്പുരകളോ കൽച്ചുമടുതാങ്ങികളോ എവിടെയായിരുന്നുവെന്ന് അറിയാമെങ്കിൽ, അവയുടെ ഫോട്ടോ ഉണ്ടെങ്കിൽ, ഞങ്ങളോടു പറയുക.

ഈ പേജ് കരട് രൂപമാണ്; മലയാളം പരിശോധിക്കേണ്ടതുണ്ട്.

ചുങ്കം
ചിത്രം ഉടൻ